മണിപ്പൂരിലേക്ക് മ്യാൻമറിൽ നിന്ന് സായുധർ നുഴഞ്ഞു കയറിയെന്ന് സംശയം; നിരോധനാജ്ഞയിൽ ഇളവ്
May 7, 2023, 08:13 IST

കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് മ്യാൻമറിൽ നിന്ന് സായുധരായ വിഘടനവാദികൾ നുഴഞ്ഞു കയറിയതായി സംശയം. സംഘർഷത്തിൽ ഇതുവരെ 55 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. സംഘർഷ സാഹചര്യം കുറഞ്ഞതോടെ നിരോധനാജ്ഞയിൽ താത്കാലിക ഇളവ് അനുവദിക്കും. രൂക്ഷമായ കലാപം നടന്ന ചുരാചാന്ദ്പൂരിൽ രാവിലെ ഏഴ് മുതൽ 10 മണി വരെ നിരോധനാജ്ഞ ഒഴിവാക്കിയിട്ടുണ്്
സംഘർഷ സാഹചര്യം കുറഞ്ഞെങ്കിലും സൈന്യം ഇപ്പോഴും സംസ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് കേരളത്തിൽ കോൺഗ്രസിന്റെ മുഴുവൻ മണ്ഡലം കമ്മിറ്റികളും പന്തം കൊളുത്തി പ്രകടനം നടത്തും.