ഇത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലം; മിന്നും വിജയത്തിൽ പൊട്ടിക്കരഞ്ഞ് ഡികെ ശിവകുമാർ

dk

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മിന്നും വിജയത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഡി കെ ശിവകുമാർ. മുഴുവൻ പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ വിജയമെന്ന് ശിവകുമാർ പറഞ്ഞു. കേഡർ പ്രവർത്തനത്തിന്റെ വിജയമാണ്. എന്റെ പാർട്ടി പ്രവർത്തകർ, നേതാക്കൾ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുന ഖാർഗെ എന്നിവർക്ക് ഡികെ ശിവകുമാർ നന്ദി പറഞ്ഞു

സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ജയിലിൽ കിടന്ന നാളുകളിൽ തന്നെ കാണാനെത്തിയ സോണിയ ഗാന്ധിയോടുള്ള നന്ദിയും ഡികെ അറിയിച്ചു. ബൂത്ത് ലെവൽ മുതലുള്ള പ്രവർത്തകർ, എംഎൽഎമാർ, എഐസിസി, മറ്റ് ജനറൽ സെക്രട്ടറിമാർ എന്നിവരുടെയടക്കം പ്രവർത്തനഫലമാണ് ഈ വിജയമെന്നും ഡികെ ശിവകുമാർ പറഞ്ഞു.
 

Share this story