കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിക്കണം; സിഐഎസ്എഫ് ഉദ്യോഗസ്ഥക്ക് കർഷക നേതാക്കളുടെ പിന്തുണ

ചണ്ഡിഗഢ് വിമാനത്താവളത്തിൽ വെച്ച് നിയുക്ത എംപി കങ്കണ റണാവത്തിനെ മർദിച്ച സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥക്ക് പിന്തുണയുമായി കർഷക നേതാക്കൾ. സംഭവസമയത്ത് കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു

കങ്കണയെ മർദിച്ചെന്ന് ആരോപിക്കുന്ന സിഐഎസ്എഫ് വനിതാ കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെതിരെ കടുത്ത നടപടിയെടുക്കരുതെന്ന് സംയുക്ത കിസാൻ മോർച്ച വിഭാഗവും കിസാൻ മജ്ദൂർ മോർച്ചയും ആവശ്യപ്പെട്ടു. കുൽവിന്ദറിന്റെ കുടുംബത്തിന് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ സമരം ചെയ്യുമെന്നും കർഷക നേതാക്കൾ പറഞ്ഞു

കുൽവിന്ദറിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. കങ്കണയെ മർദിച്ച സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കർഷക സമരത്തെ കുറിച്ച് കങ്കണ മോശമായി സംസാരിച്ചതിനാലാണ് മുഖത്തടിച്ചതെന്നാണ് കുൽവിന്ദർ പറഞ്ഞത്. നൂറ് രൂപക്ക് വേണ്ടിയാണ് കർഷകർ സമരം ചെയ്യുന്നതെന്നായിരുന്നു ബിജെപി നേതാവും നടിയുമായ കങ്കണയുടെ അധിക്ഷേപം.
 

Share this story