വിദേശത്ത് പോയി ഇന്ത്യയെ അപകീർത്തിപ്പെടുത്തിയത് മോദിയാണ്; ബിജെപിക്ക് മറുപടിയുമായി രാഹുൽ

rahul

വിദേശത്ത് ഇന്ത്യയെ അപകീർത്തിപ്പെടുത്തിയെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കൈവരിച്ച നേട്ടങ്ങളെ അപകീർത്തിപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ലണ്ടനിൽ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിലാണ് രാഹുലിന്റെ മറുപടി

കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രഭാഷണത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ഇന്ത്യയെ വിദേശത്ത് ചെന്ന് അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചത്. എന്നാൽ സ്വതന്ത്ര്യം ലഭിച്ചിട്ട് 60, 70 വർഷങ്ങൾ കഴിഞ്ഞിട്ടും രാജ്യത്ത് ഒന്നും ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി വിദേശത്തേക്ക് പോയി പ്രഖ്യാപിച്ചത് ഞാൻ ഓർക്കുന്നു. നഷ്ടപ്പെട്ട ഒരു ദശാബ്ദം ഇന്ത്യക്കുണ്ടെന്ന് പറഞ്ഞതും ഞാൻ ഓർക്കുന്നു

ഇന്ത്യയിൽ പരിധിയില്ലാത്ത അഴിമതിയുണ്ടെന്ന് അദ്ദേഹം വിദേശത്ത് പോയി പറഞ്ഞു. ഞാൻ ഒരിക്കലും എന്റെ രാജ്യത്തെ അപകീർത്തിപ്പെടുത്തിയിട്ടില്ല. എനിക്ക് അതിൽ താത്പര്യമില്ല. ഞാനത് ഒരിക്കലും ചെയ്യില്ല. ഞാൻ പറയുന്നത് വളച്ചൊടിക്കാൻ ബിജെപിക്ക് ഇഷ്ടമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
 

Share this story