രാജ്യത്തെ താഴെ തട്ട് മുതൽ ചലനമുണ്ടാക്കാൻ സാധിച്ചു; മൻ കി ബാത്തിന്റെ നൂറാം പതിപ്പിൽ മോദി

modi

മൻ കി ബാത്തിന്റെ വിജയം ശ്രോതാക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ സംസ്ഥാനത്തെയും സാധാരണക്കാരുടെ നേട്ടങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാൻ മൻ കി ബാത്തിലൂടെ സാധിച്ചു. അതെല്ലാം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രോത്സാഹനമായി തീർന്നുവെന്നത് അഭിമാനകരമായ നേട്ടമാണെന്നും പരിപാടിയുടെ നൂറാം പതിപ്പിൽ പ്രധാനമന്ത്രി വിശദീകരിച്ചു

മൻ കി ബാത്ത് വ്രതവും തീർഥയാത്രയുമാണ്. രാജ്യത്തെ താഴെ തട്ട് മുതൽ ചലനങ്ങളുണ്ടാക്കാൻ മൻ കി ബാത്തിന് സാധിച്ചു. രാജ്യത്തുള്ള മുഴുവൻ ജനങ്ങളുമായി സംവദിക്കണമെന്ന ആഗ്രഹമാണ് മൻ കി ബാത്തായി വന്നത്. പല ഉദ്യമങ്ങൾക്കും മൻ കി ബാത്ത് നൽകിയ ഊർജം ചെറുതല്ല. നല്ല സന്ദേശങ്ങളുമായി മൻ കി ബാത്ത് മുന്നോട്ടു പോകുമെന്നും മോദി പറഞ്ഞു.
 

Share this story