ഉറ്റ കൂട്ടുകാരികളെ പിരിയാൻ വിഷമം; രണ്ട് പേരെയും ഒരേ വേദിയിൽ വിവാഹം ചെയ്ത് 25കാരൻ
Oct 27, 2025, 12:37 IST
തന്റെ രണ്ട് ഉറ്റ കൂട്ടുകാരികളെ ഒരേ വേദിയിൽ വിവാഹം ചെയ്ത് 25കാരൻ. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം. ചിത്ര ദുർഗ സ്വദേശി വസീം ഷെയ്ഖാണ് കൂട്ടുകാരികളായ ഷിഫ ഷെയ്ഖ്, ജന്നത്ത് മഖന്ദാർ എന്നിവരെ വിവാഹം ചെയ്തത്. മൂന്ന് പേരുടെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം
വിവാഹ ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വസീം രണ്ട് വധുമാർക്കൊപ്പം നിൽക്കുന്നതും ചടങ്ങുകളിൽ മൂന്ന് പേരും സന്തോഷത്തോടെ പങ്കുചേരുന്നതും ദൃശ്യങ്ങളിലുണ്ട്. മൂന്ന് പേരുടെയും കുടുംബാംഗങ്ങളുടെ പൂർണ സമ്മതത്തോടെയായിരുന്നു വിവാഹം
വർഷങ്ങളായി മൂന്ന് പേരും അടുത്ത സൗഹൃദം പുലർത്തിയിരുന്നു. പിന്നീട് ഇത് ത്രികോണ പ്രണയമായി വളർന്നു. ഒരാളെ വിവാഹം ചെയ്താൽ മറ്റൊരാളെ ഉപേക്ഷിക്കേണ്ടി വരും. ഇത് മറികടക്കാനാണ് രണ്ട് പേരെയും വിവാഹം ചെയ്യാൻ വസീം തീരുമാനിച്ചതെന്ന് കുടുംബം പറയുന്നു.
