ഒന്നും രണ്ടുമല്ല; സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തി

ranya rao

ബംഗളൂരു സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതിയും നടിയുമായ രന്യ റാവുവിന് ഡിആർഐ 102 കോടി രൂപ പിഴ ചുമത്തി. കൂട്ടുപ്രതികളായ തുരൺ കൊണ്ടരാജുവിന് 63 കോടിയും സാഹിൽ സക്കറിയക്കും ഭരത് കുമാർ ജെയ്‌നും 56 കോടി രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്

12.56 കോടി രൂപ വിലവരുന്ന 14.2 കിലോ സ്വർണവുമായി മാർച്ച് 3നാണ് രന്യ റാവു അറസ്റ്റിലായത്. ഒരു വർഷത്തിനിടെ രന്യ ദുബൈയിലേക്ക് 30 തവണ യാത്ര നടത്തിയതായി ഡിആർഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്വർണം കടത്തുന്നതിന് ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപ വീതമാണ് ഇവർ കമ്മീഷൻ വാങ്ങിയിരുന്നത്

കർണാടക ഡിജിപി രാമചന്ദ്ര റാവുവിന്റെ വളർത്തുമകളാണ് രന്യ. സ്വർണ ബിസ്‌കറ്റ് കടത്തുന്നതിനിടെയാണ് വിമാനത്താവളത്തിൽ വെച്ച് ഇവരെ പിടികൂടിയത്. പിന്നാലെ രന്യയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2 കോടി രൂപയുടെ കറൻസിയും 2.67 കോടിയൂടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു.
 

Tags

Share this story