ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ട സമയമായി; നിർണായക പരാമർശവുമായി സുപ്രീം കോടതി
ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ട സമയമായെന്ന നിർണായക പരാമർശവുമായി സുപ്രീം കോടതി. ഇക്കാര്യം നിയമനിർമാണ സഭകൾ പരിഗണിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാക്കാൽ പരാമർശിച്ചു. ശരിയത്ത് അന്തരാവകാശ നിയമം മുസ്ലീം സ്ത്രീകൾക്കെതിരെയുള്ള വിവേചനമാണെന്ന് ആരോപിച്ച് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം
1937ലെ ശരിയത്ത് നിയമത്തിലെ ചില വകുപ്പുകൾ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്. ഏകീകൃത സിവിൽ കോഡാണ് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമെന്ന് കോടതി വ്യക്തമാക്കി. യുണിഫോം സിവിൽ കോഡ് നടപ്പാക്കേണ്ടത് പരിഗണിക്കേണ്ട സമയമാണിതെന്നും ചീഫ് ജസ്റ്റിസ് പരഞ്ഞു
ശരിയത്ത് നിയമത്തിലെ വ്യവസ്ഥകൾ റദ്ദാക്കുന്നത് പോലെയുള്ള ഒരു സെൻസിറ്റീവ് വിഷയത്തിൽ അന്തിമ തീരുമാനം നിയമനിർമാണ അധികാര പരിധിക്കുള്ളിലാണെന്നും കോടതി പറഞ്ഞു. പാർലമെന്റ് വിഷയത്തിൽ തീരുമാനമെടുക്കുന്നതാണ് കൂടുതൽ ഉചിതമെന്നും സുപ്രീം കോടതി പറഞ്ഞു
