ജെ പി നഡ്ഡ ബിഹാറിൽ പണമടങ്ങിയ ബാഗുകൾ വിതരണം ചെയ്തു; ആരോപണവുമായി തേജസ്വി യാദവ്

tejaswi

ബിജെപി ദേശീയ പ്രസിഡന്റ് ജെഡി നഡ്ഡക്കെതിരെ ആരോപണവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. ജെപി നഡ്ഡ കഴിഞ്ഞ ദിവസം ബിഹാറിൽ പലയിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു. ഈ പ്രചാരണത്തിലെല്ലാം പണം നിറച്ച അഞ്ച് ബാഗുകളുമായാണ് നഡ്ഡ എത്തിയതെന്ന് തേജസ്വി ആരോപിച്ചു

തെരഞ്ഞെടുപ്പ് നടക്കുന്നിടത്ത് ഈ ബാഗുകൾ നഡ്ഡ വിതരണം ചെയ്തുവെന്നും തേജസ്വി ആരോപിക്കുന്നു. അന്വേഷണ സംഘങ്ങളുടെ പൂർണ പിന്തുണയോടെയാണ് ജെപി നഡ്ഡ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്നും തേജസ്വി ആരോപിച്ചു. അതേസമയം തേജസ്വിയുടെ ആരോപണത്തോട് ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല


 

Share this story