ആന്ധ്രയിൽ ജഗൻമോഹന് വൻ തിരിച്ചടി; ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി അധികാരത്തിലേക്ക്

andhra

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്ന ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസിന് വൻ തിരിച്ചടി. 175 സീറ്റുകളിൽ 149 സീറ്റുകളിലും ടിഡിപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം ലീഡ് ചെയ്യുകയാണ്. വൈഎസ്ആർ കോൺഗ്രസ് 25 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 

വൈഎസ്ആർ കോൺഗ്രസ് 175 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ ടിഡിപി 144 സീറ്റുകളിലാണ് മത്സരിച്ചത്. പവൻ കല്യാണിന്റെ ജനസേന പാർട്ടി 21 സീറ്റിലും ബിജെപി 10 സീറ്റിലും മത്സരിച്ചു. ജഗൻ മോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രഖ്യാപിച്ച ജൂൺ 9ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ചന്ദ്രബാബു നായിഡു അറിയിച്ചു

അതേസമയം ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയാണ് മുന്നേറ്റമുണ്ടാക്കുന്നത്. 147 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 72 സീറ്റിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ ബിജെഡി 59 സീറ്റിലും കോൺഗ്രസ് 13 സീറ്റിലും സിപിഎം ഒരു സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്

കേവലഭൂരിപക്ഷത്തേക്കാൾ രണ്ട് സീറ്റ് കുറവാണ് നിലവിൽ ബിജെപിക്ക്. അതേസമയം കോൺഗ്രസിന്റെ 13 സീറ്റുകളും സിപിഎമ്മിന്റെ ഒരു സീറ്റും രണ്ട് സ്വതന്ത്രരുടെ സീറ്റും ചേർത്താൽ ബിജെഡിക്ക് 75 സീറ്റോടെ അധികാരത്തിൽ എത്താനാകും.
 

Share this story