ജെല്ലിക്കെട്ടിന് നിരോധനമില്ല; തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമെന്ന് സുപ്രീം കോടതി

jellikkettu

ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമെന്ന് സുപ്രീം കോടതി. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോൾ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാകില്ല. നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ട്. അതിൽ തെറ്റുണ്ടെന്ന് കണ്ടെത്താനായില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി

ജെല്ലിക്കെട്ട് സംരക്ഷിക്കുന്ന തമിഴ്‌നാട്, മഹാരാഷ്ട്ര സർക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്ത് മൃഗസ്‌നേഹികൾ നൽകിയ ഹർജിയിലാണ് വിധി. ജെല്ലിക്കെട്ട് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഇതിനെ മറികടക്കാൻ നിയമം കൊണ്ടുവന്നിരുന്നു. ഇത് ഭരണഘടനാ വിരുദ്ധമെന്നായിരുന്നു ഹർജിക്കാരുടെ വാദം.
 

Share this story