ജമ്മു കാശ്മീരിന് സംസ്ഥാന പദവി നൽകണം; ബിജെപി രാജ്യത്ത് വിദ്വേഷം പടർത്തുന്നു: രാഹുൽ ഗാന്ധി
Sep 4, 2024, 17:25 IST
                                            
                                                
ജമ്മു കാശ്മീരിന് സംസ്ഥാന പദവി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാന പദവിക്ക് വേണ്ടി പോരാടുമെന്നും ജമ്മു കാശ്മീരിലെ റംബാനിൽ പൊതുറാലിയിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു. കാശ്മീരിൽ പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷവും പടർത്തുകയാണ്. ജമ്മു കാശ്മീർ ലഫ്. ഗവർണർ രാജാവിനെ പോലെയാണ് പെരുമാറുന്നത്. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം ജമ്മു കാശ്മീരിലാണ്. ബിജെപി എവിടെ വെറുപ്പ് പടർത്തുന്നുവോ അവിടെ നമ്മൾ സ്‌നേഹത്തിന്റെ കട തുറക്കും ജമ്മു കാശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ അപഹരിക്കപ്പെടുകയാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യം ഇവിടെ അധികാരത്തിൽ വരും. സർക്കാർ ഒഴിവുകൾ എല്ലാം നികത്തും. ഉയർന്ന പ്രായപരിധി 40 ആക്കും. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
                                            
                                            