ഹോളി ആഘോഷത്തിന്റെ പേരിൽ ജാപ്പനീസ് യുവതിയെ കടന്നുപിടിച്ചു, അപമാനിച്ചു; മൂന്ന് പേർ അറസ്റ്റിൽ

holi

ഹോളി ആഘോഷത്തിന്റെ പേരിൽ ജാപ്പനീസ് യുവതിയെ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മധ്യ ഡൽഹിയിലെ പഹർഗഞ്ചിലാണ് സംഭവം. ജപ്പാനിൽ നിന്ന് ഇന്ത്യ സന്ദർശിക്കാനെത്തിയ വനിതയെ ഒരുകൂട്ടമാളുകൾ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. 

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷനടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു. അറസ്റ്റിലായ മൂന്ന് പേരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. അതേസമയം അപമാനിക്കപ്പെട്ട ജാപ്പനീസ് യുവതി പരാതി നൽകിയിട്ടില്ല. സംഭവത്തിന് പിന്നാലെ ഇന്ത്യ വിട്ട ഇവർ നിലവിൽ ബംഗ്ലാദേശിലാണ്‌
 


 

Share this story