ജയ് ഷായ്ക്ക് ബാറ്റ് പിടിക്കാൻ പോലും അറിയില്ല, പക്ഷേ ക്രിക്കറ്റിന്റെ തലവനാണ്: വിമർശനവുമായി രാഹുൽ ഗാന്ധി

jai shah

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാക്കെതിരെ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എങ്ങനെ ബാറ്റ് പിടിക്കണമെന്ന് പോലും അറിയാത്ത ജയ് ഷായാണ് ഇന്ന് ഐസിസിയെ നയിക്കുന്നത്. അയാൾ ക്രിക്കറ്റിലെ എല്ലാം നിയന്ത്രിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു

ബിഹാറിലെ ഭഗൽപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. നിങ്ങൾ അദാനിയുടെയോ അംബാനിയുടെയോ അമിത് ഷായുടെയോ മകനാണെങ്കിൽ മാത്രമേ നിങ്ങൾക്ക് വലിയ സ്വപ്‌നം കാണാനാകൂ. അമിത് ഷായുജെ മകന് ബാറ്റ് പിടിക്കാൻ പോലും അറിയില്ല. പക്ഷേ അദ്ദേഹം ക്രിക്കറ്റിന്റെ തലവനാണ്

ക്രിക്കറ്റിൽ എല്ലാം അദ്ദേഹം നിയന്ത്രിക്കുന്നു. എന്തുകൊണ്ടാണിത്. കാരണം പണം ആണ് എന്നും രാഹുൽ പറഞ്ഞു. പാവപ്പെട്ട ജനങ്ങളുടെ ഭൂമി അദാനി, അംബാനി പോലുള്ള വ്യവസായികൾക്ക് കേന്ദ്രം സമ്മാനമായി നൽകുകയാണെന്നും രാഹുൽ വിമർശിച്ചു.
 

Tags

Share this story