ബിഹാറിൽ ജെഡിയു നേതാവ് കൈലാഷ് മഹ്‌തോ വെടിയേറ്റ് കൊല്ലപ്പെട്ടു

kailash

ബിഹാറിൽ ജെഡിയു നേതാവ് വെടിയേറ്റ് മരിച്ചു. കത്തിഹാറിൽ നിന്നുള്ള നേതാവായ കൈലാഷ് മഹ്‌തോയാണ് കൊല്ലപ്പെട്ടത്. വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. 

ഏകദേശം 4, 5 റൗണ്ട് വെടിവെപ്പ് നടന്നു. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം അറിയിക്കാമെന്ന് കത്തിഹാർ എസ് പി ഓം പ്രകാശ് പ്രതികരിച്ചു. കത്തിഹാറിലെ ബരാരി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
 

Share this story