ബിഹാറിൽ ജെഡിയു നേതാവിന്റെ സഹോദരനെയും കുടുംബാംഗങ്ങളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

police line

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ ജെഡിയു നേതാവിന്റെ കുടുംബാംഗങ്ങളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജെഡിയു നേതാവ് നിരഞ്ജൻ കുശ്വാഹയുടെ സഹോദരൻ നവീൻ കുശ്വാഹ, ഭാര്യ കാഞ്ചൻ മാല സിംഗ്, മകളും എംബിബിഎസ് വിദ്യാർഥിനിയുമായ തനുപ്രിയ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്

നവീന്റെ വീട്ടിലാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം കണ്ടെത്താനാകൂവെന്ന് പോലീസ് അറിയിച്ചു. 52കാരനായ നവീൻ 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2010ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബി എസ് പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു

പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച് ബിസിനസിലേക്ക് തിരിയുകയായിരുന്നു. അതേസമയം ആർജെഡി നേതാവായിരുന്ന നിരഞ്ജൻ ധംധ മണ്ഡലത്തിൽ സ്ഥാനാർഥിത്വം ലഭിക്കാതെ വന്നതോടെയാണ് ജെഡിയുവിൽ ചേർന്നത്.
 

Tags

Share this story