രാജ്യത്ത് 151 പേർക്ക് ജെഎൻ1; ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ

JNCovid

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 157 പേർക്ക് ജെഎൻ1 സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗം കണ്ടെത്തിയവർ കേരളത്തിലാണ്. 78 പേർക്കാണ് രേഗബാധ സ്ഥിരീകരിച്ചത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രണ്ടാംസ്ഥാനത്ത് നിൽക്കുന്നത് ഗുജറാത്താണ്. 34 പേർക്കാണ് രോഗം. ഗോവയിൽ 18 പേർക്കും കർണാടകയിൽ 8 പേർക്കും രോഗം സ്ഥീരികരിച്ചിട്ടുണ്ട്. രാജസ്ഥാൻ (5),തമിഴ്നാട് (4), തെലങ്കാന (2), ഡൽഹി (1) എന്നിങ്ങനെയാണ് കണക്കുകൾ. നിലവിൽ സ്ഥിരീകരിച്ച 157 കേസുകളിൽ 141 എണ്ണവും ഡിസംബർ മാസത്തിലാണ് സ്ഥിരീകരിച്ചത്.

Share this story