തൊഴിൽ തട്ടിപ്പ് കേസ്: ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ വസതിയിൽ സിബിഐ റെയ്ഡ്

rabri

തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്റി ദേവിയുടെ വസതിയിൽ സിബിഐ റെയ്ഡ്. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ റാബ്റി ദേവിയെ ചോദ്യം ചെയ്യുകയാണെന്നാണ് ലഭിക്കുന്ന വിവരം. 2004നും 2009നും ഇടയിൽ റെയിൽവേ മന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന് ഭൂമി നൽകുകയോ വിൽക്കുകയോ ചെയ്തതിന് പ്രതിഫലമായി റെയിൽവേയിൽ നിയമനം നൽകിയെന്നാണ് ഇവർക്കെതിരെയുളള കേസ്

കഴിഞ്ഞ വർഷം ഒക്ടോബറിൽ ബിഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, റാബ്റി ദേവി, അവരുടെ മകൾ മിസാ ഭാരതി എന്നിവർക്കും മറ്റ് 13 പേർക്കുമെതിരെ തൊഴിൽ തട്ടിപ്പ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് ഡൽഹിയിലെ റോസ് അവന്യു കോടതി ഇവർക്ക് സമൻസ് അയച്ചിരുന്നു
 

Share this story