മികച്ച പാർലമെന്റേറിയനുള്ള 2023ലെ ലോക്മത് പുരസ്‌കാരം ജോൺ ബ്രിട്ടാസിന്

brittas

മികച്ച പാർലമെന്റേറിയനുള്ള 2023ലെ ലോക്മത് പുരസ്‌കാരം ജോൺ ബ്രിട്ടാസ് എംപിക്ക്. പാർലമെന്റ് ചർച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ഇടപെടൽ തുടങ്ങി സഭാ നടപടികളിലെ പ്രകടനം കണക്കിലെടുത്താണ് പുരസ്‌കാരം നൽകുന്നത്

സീതാറാം യെച്ചൂരിക്ക് ശേഷം ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ സിപിഎം എംപിയാണ് ജോൺ ബ്രിട്ടാസ്. എൻ കെ പ്രേമചന്ദ്രന് ശേഷം പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയും

മൻമോഹൻ സിംഗ്, എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, ശരദ് പവാർ, മുലായം സിംഗ് യാദവ്, സുപ്രിയ സുലെ, ഹേമ മാലിനി, ജയ ബച്ചൻ തുടങ്ങിയവർക്കാണ് മുമ്പ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
 

Share this story