ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ ജഡ്ജിക്ക് ഓംബുഡ്‌സ്മാനായി നിയമനം

ak

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ ജഡ്ജി എ കെ വിശ്വേശ്വയ്ക്ക് ഓംബുഡ്‌സ്മാനായി നിയമനം. ലക്‌നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണൽ റീഹാബിലിറ്റേഷൻ യൂണിവേഴ്‌സിറ്റിയിലാണ് നിയമനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയർമാനായ സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലയാണിത്

മൂന്ന് വർഷത്തേക്കാണ് നിയമനം. വാരണാസി ജില്ലാ കോടതി ജഡ്ജിയായി വിരമിക്കുന്ന ദിവസമാണ് ഇദ്ദേഹം ഗ്യാൻവാപി മസ്ജിദിനുള്ളിൽ പൂജയ്ക്ക് അനുമതി നൽകി ഉത്തരവിട്ടത്. ഹരിദ്വാർ സ്വദേശിയാണ്. 

മസ്ജിദ് കെട്ടിടത്തിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന നിലവറയിൽ വിഗ്രഹാരാധന അനുവദിക്കാൻ റിസീവറായ ജില്ലാ മജിസ്‌ട്രേറ്റിനോട് വിശ്വേശ്വ നിർദേശിക്കുകയായിരുന്നു. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി കോടതിയെ സമീപിച്ചെങ്കിലും പൂജ തുടരാമെന്ന വിധിയാണ് വന്നത്.
 

Share this story