ചുമ്മാ ഒരു കൗതുകം: വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം, യാത്രക്കാരൻ പിടിയിൽ
Nov 4, 2025, 15:30 IST
                                            
                                                വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. അകാസ എയർലൈൻസിന്റെ വാരണാസി-മുംബൈ ക്യൂ പി 1497 വിമാനത്തിലാണ് സംഭവം. ജോൻപൂർ സ്വദേശി സുജിത് സിംഗാണ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്
വിമാനം റൺവേയിലേക്ക് നീങ്ങുമ്പോഴായിരുന്നു സംഭവം. ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു വിമാനം. സുജിത് വാതിൽ തുറക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ക്രൂ അംഗങ്ങൾ എയർ ട്രാഫിക് കൺട്രോളിൽ വിവരം അറിയിക്കുകയായിരുന്നു
പിന്നാലെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കുകുയം സുജിത്തിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൗതുകം കൊണ്ടാണ് വാതിൽ തുറക്കാൻ ശ്രമിച്ചതെന്ന് സുജിത്ത് പറഞ്ഞതായി പോലീസ് അറിയിച്ചു.
  
