ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും; നിർദേശിച്ച് ബിആർ ഗവായ്
ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിലവിലെ ചീഫ് ജസ്റ്റിസ് ബിആർ ഗവായ് ശുപാർശ ചെയ്തു. നവംബർ 23നാണ് ബിആർ ഗവായ് വിരമിക്കുന്നത്. കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചാൽ സൂര്യകാന്ത് ഇന്ത്യയുടെ 53ാമത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. 2027 ഫെബ്രുവരി 9 വരെ അദ്ദേഹത്തിന് സർവീസുണ്ട്
പിൻഗാമിയെ നാമനിർദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ബിആർ ഗവായിക്ക് കേന്ദ്രസർക്കാർ ഒക്ടോബർ 23ന് കത്തയിച്ചിരുന്നു. ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം ഏറ്റെടുക്കാൻ കഴിവുള്ളവനും യോഗ്യനുമാണെന്ന് ചീഫ് ജസ്റ്റിസ് ബിആർ ഗവായ് പ്രതികരിച്ചു. ഹരിയാന സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്
38ാം വയസിൽ അദ്ദേഹം ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി. 42ാം വയസിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി. 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 2019 മെയ് 24നാണ് സുപ്രീം കോടതി ജഡ്ജിയാകുന്നത്.
