കെ അണ്ണാമലൈ തെരഞ്ഞെടുപ്പ് ചുമതല ഒഴിഞ്ഞു; ബിജെപി ദേശീയ നേതൃത്വവുമായി അകൽച്ചയിലെന്ന് സൂചന

annamalai

തമിഴ്‌നാട് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ തെരഞ്ഞെടുപ്പ് ചുമതലകൾ ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പദവി ഒഴിഞ്ഞത്. എന്നാൽ പാർട്ടി കേന്ദ്രനേതൃത്വം തുടർച്ചയായി അവഗണിക്കുന്നതിനുള്ള പ്രതിഷേധമായാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ

2021 ജൂലൈയിലാണ് അണ്ണാമലൈ തമിഴ്‌നാട് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ആകുന്നത്. 2023ൽ അണ്ണാമലൈയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് എഐഎഡിഎംകെ എൻഡിഎ മുന്നണി വിട്ടിരുന്നു. എഐഎഡിഎംകെയെ മുന്നണിയിൽ തിരികെ എത്തിക്കാനുള്ള ഫോർമുലയുടെ ഭാഗമായാണ് അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത്

കാലാവധി പൂർത്തിയതിനെ തുടർന്നാണ് തീരുമാനമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ബിജെപി അധ്യക്ഷനായി നിലവിലെ നിയമസഭാ കക്ഷി നേതാവ് കൂടിയായ നൈനാർ നാഗേന്ദ്രൻ എംഎൽഎയെ തെരഞ്ഞെടുത്തു. അണ്ണാമലൈയെ ദേശീയ രാഷ്ട്രീയത്തിൽ നിയോഗിക്കുമെന്ന് അമിത് ഷാ വാക്ക് കൊടുത്തിരുന്നു. എന്നാൽ പ്രധാന പദവികളിലൊന്നിലും പരിഗണിച്ചില്ല. ഇതോടെയാണ് അണ്ണാമലൈ നേതൃത്വവുമായി തെറ്റിയത്‌
 

Tags

Share this story