കെ കവിത ഇ ഡിക്ക് മുന്നിൽ ഇന്ന് ഹാജരാകില്ല; മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുണ്ടെന്ന് കത്ത് നൽകി

kavitha

മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെസി ചന്ദ്രശേഖര റാവുവിന്റെ മകൾ കവിത ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. ശനിയാഴ്ച ഹാജരാകാമെന്ന് കാണിച്ച് കവിത ഇഡിക്ക് കത്ത് നൽകി. വ്യാഴാഴ്ച മുൻകൂട്ടി തീരുമാനിച്ച പരിപാടികളുണ്ടെന്ന് വിശദീകരിച്ചാണ് കത്ത്

അന്വേഷണവുമായി സഹകരിക്കുമെന്നും കവിത അറിയിച്ചു. ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് കവിതക്ക് ഇ ഡി നോട്ടീസ് നൽകിയത്. കവിതയുടെ ബിനാമി എന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നോട്ടീസ് നൽകിയത്.
 

Share this story