വാക്കേറ്റത്തിനൊടുവിൽ കബഡി താരത്തെ വെടിവെച്ചു കൊന്നു; എഎസ്ഐ അറസ്റ്റിൽ
May 8, 2020, 16:47 IST
പഞ്ചാബിൽ പോലീസുകാരന്റെ വെടിയേറ്റ് കബഡി താരം കൊല്ലപ്പെട്ടു. ലഖൻ കാ പാഡെ സ്വദേശിയായ അരവിന്ദർജിത് സിംഗാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തുക്കൾക്ക് വെടിവെപ്പിൽ പരുക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.
പഞ്ചാബ് പോലീസിലെ എഎസ്ഐ പരംജിത് സിംഗാണ് ഇവരെ വെടിവെച്ചത്. പോലീസുദ്യോഗസ്ഥനെ കപൂർത്തല പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
സുഹൃത്തിനെ വീട്ടിൽ വിടാൻ കാറിൽ പോകുകയായിരുന്നു പരംജിത്ത് സിംഗ്. ഇതിനിടെ വഴിയിൽ വെച്ച് മറ്റൊരു വാഹനത്തിലുണ്ടായിരുന്ന ആറ് യുവാക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. ഇതിനിടയിലാണ് പരംജിത്ത് സിംഗ് തന്റെ ലൈസൻസുള്ള തോക്കെടുത്ത് നിറയൊഴിച്ചത്. അരവിന്ദർജിത്തിന്റെ തലക്കാണ് വെടിയേറ്റത്.