കമൽനാഥ് ഡൽഹിയിൽ: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തം, സൂചന നൽകി മകനും

kamalnath

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് കോൺഗ്രസ് വിടുകയാണെന്ന അഭ്യൂഹങ്ങൾക്ക് ശക്തിപകർന്ന് മകൻ നകുൽ നാഥ്. സോഷ്യൽ മീഡിയയിലെ തന്റെ ബയോയിൽ നിന്ന് കോൺഗ്രസ് എന്നത് നകുൽ നാഥ് ഒഴിവാക്കി. കമൽനാഥ് നിലവിൽ ഡൽഹിയിലാണുള്ളത്

ബിജെപി നേതാക്കളുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ കമൽനാഥ് മധ്യപ്രദേശിൽ നിന്നും രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് ഇത് നിരസിക്കുകയായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള ഏക കോൺഗ്രസ് എംപിയാണ് നകുൽനാഥ്. 

ചിന്ദ്വാര ലോക്‌സഭാ സീറ്റിൽ നിന്ന് വീണ്ടും മത്സരിക്കുമെന്ന് നകുൽനാഥ് കഴിഞ്ഞ ദിവസം സ്വയം പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായി ഒമ്പത് തവണ വിജയിച്ച കമൽനാഥിന്റെ കോട്ടയാണ് ചിന്ദ്വാര.
 

Share this story