തന്റെ മുഖത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണക്കുന്നവരെ വിമർശിച്ച് കങ്കണ

kangana

തന്റെ മുഖത്ത് അടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണക്കുന്നവരെ വിമർശിച്ച് ബിജെപി നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്ത്. ഇത്തരക്കാർ ക്രിമിനൽ മാനസിക നിലയുള്ളവരാണെന്നും ഇത്രയധികം വെറുപ്പും പകയും അസൂയയും കൊണ്ട് നടക്കരുതെന്നും കങ്കണ പറഞ്ഞു

ബലാത്സംഗം ചെയ്യുന്നയാൾക്കും കൊലപാതകിക്കും കള്ളനുമെല്ലാം ഒരു കുറ്റകൃത്യവും ചെയ്യാൻ ശക്തമായ വൈകാരികവും ശാരീരികവും മാനസികവും സാമ്പത്തികവുമായ കാരണമുണ്ടാകും. ഒരു കാരണവുമില്ലാതെ കുറ്റകൃത്യങ്ങൾ സംഭവിക്കില്ല. എന്നാലും കുറ്റക്കാരാണെന്ന് കണ്ടെത്തി അവരെ ജയിലിലടക്കും

രാജ്യത്തെ എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ട് കുറ്റകൃത്യം ചെയ്യാനുള്ള ശക്തമായ വൈകാരിക പ്രേരണയുള്ള കുറ്റവാളികളെ നിങ്ങൾ പിന്തുണക്കുകയാണ്. അനുമതിയില്ലാതെ ശരീരത്തിൽ തൊടുന്നതും അക്രമിക്കുന്നതും നിങ്ങൾക്ക് ശരിയാണെന്ന് തോന്നുന്നുവെങ്കിൽ ബലാത്സംഗവും കൊലപാതകവും നിങ്ങൾ ശരിയാണെന്ന് അംഗീകരിക്കുമെന്നും കങ്കണ പറഞ്ഞു
 

Share this story