സമൂഹ മാധ്യമങ്ങൾ വഴി കന്നഡ നടിക്ക് നേരെ ലൈംഗികാതിക്രമം; മലയാളി അറസ്റ്റിൽ

malayali

കന്നഡ സീരിയൽ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്ഫീൽഡിൽ താമസിക്കുന്ന നവീൻ കെ മേനോനാണ് അറസ്റ്റിലായത്. കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹ മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. 

നടി നേരിട്ട് വിളിച്ച് വിലക്കിയിട്ടും സന്ദേശം അയക്കുന്നത് തുടർന്നുവെന്നും അശ്ലീല ചിത്രങ്ങളും വീഡിയോയും അയച്ച് അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമായ നടിക്ക് നേരെയായിരുന്നു ലൈംഗികാതിക്രമം. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് നവീൻ

നടിക്ക് ആദ്യം ഇയാൾ ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയായിരുന്നു. റിക്വസ്റ്റ് നടി സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചർ വഴി ദിവസവും അയച്ചു കൊടുക്കും. ഇതേ തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. പിന്നീട് പുതിയ പല അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല ചിത്രങ്ങൾ അയക്കുന്നത് തുടർന്നു.
 

Tags

Share this story