കന്നഡ സിനിമ സൂപ്പർ താരം ദർശൻ കൊലക്കേസിൽ അറസ്റ്റിൽ

darshan

കന്നഡ സിനിമ സൂപ്പർ താരം ദർശൻ കൊലക്കേസിൽ അറസ്റ്റിൽ. ബംഗളൂരുവിന് സമീപത്തുള്ള സോമനഹള്ളിയിൽ  രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്. സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്

ആദ്യം ആത്മഹത്യയെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. ചിത്രദുർഗ സ്വദേശിയാണ് രേണുക സ്വാമി. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദർശന്റെ പങ്കും പുറത്തുവന്നത്. ദർശന്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓൺലൈൻ വഴി ശല്യപ്പെടുത്തിയതിനാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

രണ്ട് മാസം മുമ്പ് രേണുക സ്വാമിയെ ദർശന്റെ ഉടമസ്ഥതയിലുള്ള മൈസൂരു ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം കാമാക്ഷിപാളയിലെ അഴുക്കുചാലിൽ തള്ളുകയായിരുന്നു. തമിഴിൽ ശിവരാജ് കുമാർ അടക്കമുള്ള താരങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം ആരാധാകരുള്ള താരമാണ് ദർശൻ
 

Share this story