കൊലപാതകക്കേസ്: കന്നഡ സൂപ്പർ സ്റ്റാർ ദർശന്റെ സുഹൃത്തും നടിയുമായ പവിത്രയും അറസ്റ്റിൽ

pavithra

രേണുക സ്വാമി കൊലപാതകക്കേസിൽ കന്നഡ സൂപ്പർ സ്റ്റാർ ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റിൽ. ബംഗളൂരുവിലെ വീട്ടിൽ നിന്നാണ് പവിത്രയെ അറസ്റ്റ് ചെയ്തത്. പവിത്രയുമായുള്ള ദർശന്റെ ബന്ധത്തെ ചൊല്ലി മെസേജ് അയച്ചതിനാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്നാമ് പോലീസ് നിഗമനം

കേസിൽ ദർശനെ ഇന്ന് രാവിലെ മൈസൂരുവിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു  രേണുക സ്വാമിയെ ഫാം ഹൗസിൽ വിളിച്ചുവരുത്തി മർദിച്ച് കൊലപ്പെടുത്തിയ ശേഷം ഓടയിലൊഴുക്കുകയായിരുന്നു. ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുകയായിരുന്ന ചിത്രദുർഗ പോലീസ് ബംഗളൂരു പോലീസിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്

രണ്ട് മാസങ്ങൾക്ക് മുമ്പാണ് രേണുകയെ ദർശന്റെ മൈസൂരുവിലെ ഫാം ഹൗസിലേക്ക് വിളിച്ചു വരുത്തിയതും മർദിച്ച് കൊലപ്പെടുത്തിയതും. തുടർന്ന് മൃതദേഹം കാമാക്ഷിപാളയയിലെ അഴുക്കുചാലിൽ ഒഴുക്കുകയായിരുന്നു.
 

Share this story