കണ്ണൻ ഗോപിനാഥനെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു
Jan 4, 2020, 11:26 IST
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട യാത്രക്കിടെയാണ് കണ്ണൻ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ മുംബൈ പോലീസും കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു. ട്വിറ്റർ വഴി കണ്ണൻ ഗോപിനാഥൻ തന്നെയാണ് വിവരം പുറത്തുവിട്ടത്. പോലീസ് വളരെ മര്യാദയോടെയാണ് പ്രവർത്തിക്കുന്നതെന്നും മുകളിൽ നിന്നുള്ള ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അവർ പറഞ്ഞതായും കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തു.
Taking me to this Dhaba. Police have been very cordial and respectful. Saying they are just doing as per order. pic.twitter.com/aHyeGIUrDD
— Kannan Gopinathan (@naukarshah) January 4, 2020