കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

kanyakumari

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. വിവാഹത്തിനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ലെമൂർ ഗണപതിപുരം ബീച്ചിൽ നീന്താനെത്തിയപ്പോഴായിരുന്നു അപകടം

തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ് വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്ര സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. നേഷി, പ്രീതി പ്രിയങ്ക, ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി.

കടൽക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ബീച്ചിൽ പ്രവേശനം വിലക്കിയിരുന്നു. തെങ്ങിൻതോപ്പിലൂടെയാണ് സംഘം ബീച്ചിലെത്തിയത്. തിരുച്ചിറപ്പള്ളി എസ് ആർ എം മെഡിക്കൽ കോളേജ് വിദ്യാർഥികളാണ് ഇവർ
 

Share this story