കർണാടക പ്രതിസന്ധി: ഇപ്പോൾ പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്ന് രൺദീപ് സിംഗ് സുർജെവാല
Wed, 17 May 2023

കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും തീരുമാനമാകുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജെവാല. ഇപ്പോൾ പ്രചരിക്കുന്ന തീയതികളിലടക്കം സത്യമില്ല. ഇന്നോ നാളെയോ മുഖ്യമന്ത്രിയെ കുറിച്ച് കോൺഗ്രസ് പ്രഖ്യാപനം നടത്തും. ബിജെപി അജണ്ടയിൽ വീഴരുത്
72 മണിക്കൂറിനുള്ളിൽ കർണാടകയിൽ സർക്കാർ രൂപീകരണ നടപടികൾ പൂർത്തിയാക്കും. ആദ്യ കാബിനറ്റ് യോഗത്തിൽ അഞ്ച് വാഗ്ദാനങ്ങളും നടപ്പാക്കും. ചില ചാനലുകൾ വ്യാജ വാർത്തയാണഅ പ്രചരിപ്പിക്കുന്നതെന്നും സുർജെവാല പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം ഇന്നുണ്ടാകുമെന്നായിരുന്നു നേരത്തെ വന്ന വാർത്തകൾ. സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക് 3.30ന് നടക്കുമെന്നും വാർത്ത വന്നിരുന്നു.