കർണാടക തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും; വയനാട് ഉപതെരഞ്ഞെടുപ്പിലെ നിലപാടും ഇന്നറിയാം
Wed, 29 Mar 2023

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. രാവിലെ 11.30ന് നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തിൽ വിഷയത്തെ കുറിച്ച് കൂടുതൽ അറിയാം. വയനാട് ഉപതെരഞ്ഞെടുപ്പിൽ കമ്മീഷൻ എന്ത് നിലപാട് എടുക്കുമെന്നും ഇന്ന് വ്യക്തമാകും. കർണാടകക്കൊപ്പം വയനാട്ടിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു
വയനാട്ടിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബിജെപി കമ്മീഷനെ സമീപിച്ചേക്കും. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയെന്ന അറിയിപ്പ് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. വിഷയം നിയമവിദഗ്ധരുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിയാലോചിക്കുകയാണ്.