16 വയസിൽ താഴെയുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ

Social Media

16 വയസിൽ താഴെയുള്ളവർ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് കുട്ടികൾക്ക് സമൂഹ മാധ്യമ ഉപയോഗത്തിന് വിലക്ക് പ്രഖ്യാപിച്ചത്. ഇതിനായുള്ള ചർച്ചകൾ നേരത്തെ പൂർത്തിയായിരുന്നു

കുട്ടികൾ ഏറെ നേരം ഫോണിലൂടെ സമൂഹമാധ്യമങ്ങളിൽ ഇടപഴകുന്നത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ പരിഗണിച്ചാണ് തീരുമാനം. വിലക്ക് എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ കുട്ടികൾക്ക് സമൂഹ മാധ്യമ നിയന്ത്രണം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക മാറി

അമിതമായ മൊബൈൽ ഫോൺ ഉപയോഗം, ഓൺലൈൻ ഗെയിമിംഗ് എന്നിവ കുട്ടികളുടെ സാമൂഹിക ജീവിതം, പഠനം, കായികക്ഷമത എന്നിവയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക നിയന്ത്രണം കൊണ്ടുവരുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വിദഗ്ധരുടെ അഭിപ്രായവും തേടിയിരുന്നു. 

Tags

Share this story