കേരളത്തിന്റെ പ്രത്യേകമായ മതാടിസ്ഥിത സംവരണത്തെ കുറിച്ച് കർണാടക സർക്കാർ സുപ്രീം കോടതിയിൽ

supreme court

ബംഗളൂരു: മുസ്ലിം വിഭാഗത്തിന് നാല് ശതമാനം സംവരണം റദ്ദാക്കിയ നടപടിയിൽ നിലപാട് വ്യക്തമാക്കി കർണാടക സർക്കാർ. കേരളത്തെ കുറ്റപ്പെടുത്തിയാണ് കർണാടക രംഗത്തെത്തിയിരിക്കുന്നത്. സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിലാണ് കർണാടകയുടെ കുറ്റപ്പെടുത്തൽ. കേരളം ഒഴികെ രാജ്യത്ത് ഒരു സംസ്ഥാനത്തും മുസ്‌ലിംകൾക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകില്ല.

ബി ജെ പി സർക്കാരിന്റെ നടപടി തികച്ചും തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. സംവരണം റദ്ദാക്കിയതിനെതിരായ ഹർജി ഫയലിൽ സ്വീകരിച്ചതിനാലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഈ നിരീക്ഷണം നടത്തിയത്. കർണാടക സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ വിഷയം പരാമർശിക്കുകയും കേസ് മാറ്റിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് സർക്കാർ തങ്ങളുടെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്.

കർണാടകത്തിൽ മുസ്ലീങ്ങൾക്ക് ഉണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയതിന് എതിരായ വിവിധ ഹർജികളിൽ കർണാടക സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം ഭരണഘടനയുടെ 14,15, 16 അനുച്ഛേദങ്ങളുടെ ലംഘനമാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം അഭികാമ്യമല്ലെന്ന് മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. പിന്നാക്കാവസ്ഥയിൽ കഴിയുന്ന മുസ്ലിങ്ങൾക്ക് മറ്റ് സംവരണങ്ങൾക്ക് അർഹതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.

Share this story