60 ലക്ഷം അടയ്ക്കണമെന്ന് കർണാടക പോലീസ്; മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര പ്രതിസന്ധിയിൽ

madani

സുപ്രീം കോടതിയിൽ നിന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച അബ്ദുൽനാസർ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായി. യാത്രയ്ക്ക് 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കാണിച്ച് കർണാടക പോലീസ് കത്ത് നൽകി. 82 ദിവസത്തെ യാത്രയ്ക്ക് 20 സുരക്ഷാ ഉദ്യോഗസ്ഥരാണ് മഅദനിയെ അനുഗമിക്കുന്നത്. ഇവർക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാ ചെലവ്, വിമാനയാത്രക്കുള്ള പ്രത്യേക അനുമതി ഇതെല്ലാം ചേർത്താണ് തുക നിശ്ചയിച്ചത്

ഇത്രയും തുക നൽകാൻ നിർവാഹമില്ലെന്നാണ് മഅദനിയുടെ കുടുംബം പറയുന്നത്. തുടർ നടപടികൾ എങ്ങനെ വേണമെന്ന കാര്യം സുപ്രീം കോടതി അഭിഭാഷകരുമായി സംസാരിക്കുകയാണെന്നും നിയമനടപടികൾ ആലോചിക്കുന്നതായും മഅദനിയുടെ കുടുംബം അറിയിച്ചു.
 

Share this story