കേരളത്തിലേക്ക് പോകാൻ സുരക്ഷാ ചെലവ് കെട്ടിവെക്കണമെന്ന് കർണാടക; മഅദനി വീണ്ടും സുപ്രീം കോടതിയിലേക്ക്
Apr 26, 2023, 14:20 IST

കേരളത്തിലേക്ക് വരുന്നതിനുള്ള സുരക്ഷാ ചെലവിനായി വൻ തുക ഈടാക്കാനുള്ള കർണാടക പോലീസ് തീരുമാനത്തിനെതിരെ അബ്ദുൽനാസർ മഅദനി സുപ്രീം കോടതിയെ സമീപിക്കും. ഹർജി ഉടൻ ഫയൽ ചെയ്യും. മഅദനിക്ക് നാട്ടിലേക്ക് വരണമെങ്കിൽ അകമ്പടിക്കും സുരക്ഷക്കുമായി വൻ തുകയാണ് കർണാടക പോലീസ് ആവശ്യപ്പെട്ടത്. 60 ലക്ഷം രൂപയാണ് അടയ്ക്കാൻ ആവശ്യപ്പെട്ടത്
ഫലത്തിൽ ഒരു കോടിയിലധികം രൂപ ചെലവ് വരുമെന്നും ഈ തുക താങ്ങാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. നേരത്തെ മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരുന്നതിനും കർണാടക പോലീസ് വലിയ തുക ആവശ്യപ്പെട്ടിരുന്നു. അപ്പോഴും കോടതിയെ സമീപിച്ച് ഇളവ് നേടുകയായിരുന്നു.