കർണാടക വോട്ടെണ്ണൽ: ബംഗളൂരു നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തി

benga

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കുമ്പോൾ ബംഗളൂരുവിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. വോട്ടെണ്ണൽ ദിനത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് ജില്ലയിൽ സെക്ഷൻ 144 ഏർപ്പെടുത്തുന്നതെന്ന് ബംഗളൂരു പോലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെയാണ് നിരോധനാജ്ഞ. മദ്യവിൽപ്പനയും നിരോധിച്ചിട്ടുണ്ട്

വോട്ടെണ്ണൽ കേന്ദ്രങ്ങളായ ബംഗളൂരുവിലെ മൗണ്ട് കാർമൽ കോളജിലും സെന്റ് ജോസഫ് കോളജിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സിറ്റി പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സമീപത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
 

Share this story