കർണാടകയിലെ ആംആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

bhaskar

കർണാടകയിൽ ആംആദ്മി പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും ബംഗളൂരുവിലെ മുൻ പോലീസ് കമ്മീഷണറുമായ ഭാസ്‌കർ റാവു പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. എഎപിയിൽ സുതാര്യത ഇല്ലെന്ന് ആരോപിച്ചാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. 

ഒരു കൂട്ടർ മാത്രമാണ് ആം ആദ്മി പാർട്ടിയെ നയിക്കുന്നത്. ബിജെപിക്കെതിരെ പോരാടാനെന്ന പേരിൽ പണം പിരിക്കുന്നുണ്ടെങ്കിലും അതിനായി ഉപയോഗിക്കുന്നില്ല. മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ താൻ അസ്വസ്ഥനായി. അവർ ശുദ്ധരാണെങ്കിൽ കോടതിയിൽ തെളിവ് നൽകണം. നേതാക്കൾ ഒന്നൊന്നായി ജയിലിൽ പോകുകയാണെന്നും ഭാസ്‌കർ റാവു പറഞ്ഞു

ബിജെപിയിൽ യുവാക്കൾക്കും സ്ത്രീകൾക്കും നൽകുന്ന പ്രാധാന്യവും തന്നെ ആകർഷിച്ചതായി റാവു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച കർണാടക റവന്യൂ മന്ത്രി ആർ അശോകനെ കണ്ടതിന് പിന്നാലെയാണ് റാവുവിന്റെ ബിജെപി പ്രവേശനം

Share this story