കർണാടകയിലെ പുതിയ വിമാനത്താവളത്തിന് യെദ്യൂരപ്പയുടെ പേരിടും; സർക്കാർ ശുപാർശ നൽകി
Thu, 9 Feb 2023

കർണാടകയിലെ ശിവമോഗയിൽ പുതുതായി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പേരിടും. ഫെബ്രുവരി 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാൻ പോകുന്ന പുതിയ വിമാനത്താവളത്തിലാണ് യെദ്യൂരപ്പയുടെ പേരിടുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്.
കർണാടക മന്ത്രിസഭാ യോഗമാണ് വിമാനത്താവളത്തിന് യെദ്യൂരപ്പയുടെ പേരിടാൻ തീരുമാനിച്ചത്. എന്നാൽ ഈ നീക്കത്തെ എതിർത്ത് യെദ്യൂരപ്പ കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു. എന്നാൽ യെദ്യൂരപ്പയുടെ പേര് തന്നെ വിമാനത്താവളത്തിന് ഇടുമെന്ന നിലപാടിലായിരുന്നു സർക്കാർ. വ്യോമയാന മന്ത്രാലയം ഇതിന് ഉടൻ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബൊമ്മെ പറഞ്ഞു.