നിയമസഭയിൽ കരുണാനിധിയുടെ പേര് ബഹുമാനസൂചകമില്ലാതെ പരാമർശിച്ചു; പ്രതിപക്ഷത്തോട് മാപ്പ് ചോദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

വിജയ്

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുൻ മുഖ്യമന്ത്രിയും ഡിഎംകെ മുൻ അധ്യക്ഷനുമായ എം. കരുണാനിധിയെ ബഹുമാനസൂചകങ്ങളോ നിർദിഷ്ട പദവികളോ ചേർക്കാതെ വെറും പേര് മാത്രംവിളിച്ച് പരാമർശിച്ച സംഭവത്തിൽ സഭയിൽ മാപ്പ് പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സ്വന്തം മന്ത്രിസഭയിലെ വനംവകുപ്പ് മന്ത്രി ആർ. വി. രഞ്ജിത് കുമാർ വരുത്തിയ ഗുരുതരമായപ്രോട്ടോക്കോൾ വീഴ്ചയിലാണ് മുഖ്യമന്ത്രി വിജയ് ഉടനടി ഇടപെട്ട് മാപ്പ് ചോദിച്ചതും രംഗംതണുപ്പിച്ചതും.

ആരോഗ്യ-റവന്യൂ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പുകളിൽ നടന്നുവന്ന പണമിടപാടുകളെയും കുപ്രസിദ്ധമായ’തിരുമംഗലം ഫോർമുല’യെയും കുറിച്ച് പ്രസംഗിക്കവേയാണ് മന്ത്രി രഞ്ജിത് കുമാർകരുണാനിധിയുടെ പേര് അനാദരവോടെ പരാമർശിച്ചത്. കാഞ്ചീപുരം മണ്ഡലത്തിൽ വോട്ടിന് 1500 രൂപ വരെ മുൻകാലങ്ങളിൽ വിതരണം ചെയ്തിരുന്നുവെന്നും എന്നാൽ നിലവിലെ സർക്കാർഅത്തരം ക്രമക്കേടുകൾ ഒന്നുമില്ലാതെയാണ് അധികാരത്തിലെത്തിയതെന്നും മന്ത്രി വാദിച്ചു.

എന്നാൽ, മുൻകാല തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനിടയിൽ ഡിഎംകെസ്ഥാപക നേതാക്കളിലൊരാളായ കരുണാനിധിയെ “കലൈഞ്ജർ” എന്നോ “മുൻ മുഖ്യമന്ത്രി” എന്നോ അഭിസംബോധന ചെയ്യാതെ വെറും “കരുണാനിധി” എന്ന് മാത്രംപരാമർശിക്കുകയായിരുന്നു. തമിഴ്‌നാട് നിയമസഭയിൽ ദീർഘകാലമായി പിന്തുടർന്നുപോരുന്നപ്രോട്ടോക്കോളിന്റെയും നിയമസഭാ മര്യാദകളുടെയും ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രികെ. കെ. എസ്. എസ്. ആർ. രാമചന്ദ്രന്റെ നേതൃത്വത്തിൽ പ്രതിപക്ഷമായ ഡിഎംകെ അംഗങ്ങൾസഭയിൽ ശക്തമായ പ്രതിഷേധമുയർത്തി.

പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ഇടപെട്ട മുഖ്യമന്ത്രി വിജയ്, മന്ത്രി പ്രസംഗംനടത്തുന്നതിനിടയിൽ തടയുകയും കരുണാനിധിയെ അത്തരത്തിൽ അഭിസംബോധന ചെയ്ത രീതിതെറ്റാണെന്ന് പരസ്യമായി സമ്മതിക്കുകയുമായിരുന്നു. “നിങ്ങളുടെ മുതിർന്ന നേതാവിന്റെ പേര്പരാമർശിച്ച് സംസാരിച്ച രീതി തെറ്റായിപ്പോയി. അദ്ദേഹത്തിന് വേണ്ടി ഞാൻ സഭയോടുംനിങ്ങളോടും മാപ്പ് ചോദിക്കുന്നു,” എന്ന് വ്യക്തമാക്കിയ വിജയ് സഭയിലെ ഉലച്ചിൽ അവസാനിപ്പിച്ചു. തുടർന്ന് സ്പീക്കർ ജെ.സി.ഡി പ്രഭാകർ മന്ത്രിയുടെ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്തു.

Tags

Share this story