കരൂർ ദുരന്തം: വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ പിടിച്ചെടുത്തു

karur

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ ടിവികെ അധ്യക്ഷൻ വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്തു. ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നിന്നാണ് വാഹനം പിടിച്ചെടുത്തത്. പിന്നാലെ പരിശോധനക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് മാറ്റി. 

കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചിരുന്നു. സംഭവത്തിൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം നടക്കുന്നത്. വിരമിച്ച സുപ്രിം കോടതി ജഡ്ജി അജയ് റസ്‌തോഗിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഈ മാസം12ന് ഡൽഹി ഓഫീസിൽ ഹാജരാകാൻ വിജയ്ക്ക് സിബിഐ നോട്ടീസ് നൽകിയിരുന്നു. പിന്നാലെയാണ് പ്രചാരണ വാഹനം പിടിച്ചെടുത്തത്. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പരിശോധിക്കുന്നത്.
 

Tags

Share this story