കരൂർ ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെ ഹർജി ഹൈക്കോടതി തള്ളി

karur

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ അടക്കം നൽകിയ ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണം ആരംഭിച്ചയുടൻ എങ്ങനെ സിബിഐക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും ഹൈക്കോടതിയുടെ മധുര ബെഞ്ച് പറഞ്ഞു

സിബിഐ അന്വേഷണത്തെ തമിഴ്‌നാട് സർക്കാരും എതിർത്തിരുന്നു. ദുരന്തത്തിൽ സർക്കാരിനും ടിവികെയ്ക്കും കോടതിയുടെ വിമർശനമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. 

കുടിവെള്ളവും ശുചിമുറിയും ഒരുക്കേണ്ടത് പാർട്ടികളാണ്. അച്ചടക്കം ഇല്ലാത്ത പ്രവർത്തകരെ നിയന്ത്രിക്കേണ്ടത് ആരാണെന്നും കോടതി ചോദിച്ചു. തമിഴ്‌നാട് സർക്കാരിനെയും കോടതി വിമർശിച്ചു. പൗരൻമാരുടെ ജീവൻ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് കോടതി പറഞ്ഞു
 

Tags

Share this story