കരൂർ ദുരന്തം: ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യാക്കുറിപ്പ് എഴുതി ജീവനൊടുക്കി

കരൂർ ദുരന്തത്തെ തുടർന്ന് ടിവികെ നേതാവ് ജീവനൊടുക്കി. വിഴുപ്പുറം ബ്രാഞ്ച് സെക്രട്ടറിയായ വി അയ്യപ്പനാണ്(50) ആത്മഹത്യ ചെയ്തത്. അയ്യപ്പന്റെ കുറിപ്പിൽ ഡിഎംകെ നേതാവും മുൻ നേതാവുമായ സെന്തിൽ ബാലാജിക്കെതിരെ പരാമർശമുണ്ട്. അയ്യപ്പന്റെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു
ബാലാജിയുടെ സമ്മർദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്ന് കുറിപ്പിൽ അയ്യപ്പൻ ആരോപിക്കുന്നു. ദിവസ വേതനക്കാരനായ അയ്യപ്പൻ നേരത്തെ വിജയ് ആരാധാക കൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവി വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വസ്ഥനായിരുന്നുവെന്ന് കുടുംബം പറയുന്നു
അതേസമയം വിജയ്‌യുടെ കരൂർ റാലിയിലുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്നതിനിടെയാണ് മതിയഴകനെ അന്വേഷണ സംഘം പിടികൂടിയത്
ടിവികെ ജനറൽ സെക്രട്ടറി ആനന്ദിനെയും പോലീസ് ഉടൻ പിടികൂടിയേക്കും. കേസിൽ വിജയ് നെ പ്രതിസ്ഥാനത്ത് നിർത്തി പാർട്ടി ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയാണ് പോലീസ്. അതേസമയം കരൂർ സംഭവത്തിന് ശേഷം വിജയ് കടുത്ത മാനസിക സംഘർഷത്തിലാണെന്നാണ് റിപ്പോർട്ട്