തിഹാർ ജയിലിൽ കഴിയുന്ന കാശ്മീർ എംപി റാഷിദിന് നേരെ മർദനം; ആക്രമിച്ചത് ട്രാൻസ്‌ജെൻഡർ തടവുകാരൻ
Sep 6, 2025, 12:18 IST

തിഹാർ ജയിലിൽ കഴിയുന്ന കാശ്മീരിൽ നിന്നുള്ള എംപി എൻജിനീയർ റാഷിദ് ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട്. സഹതടവുകാരനായ ട്രാൻസ്‌ജെൻഡറാണ് എംപിയെ ആക്രമിച്ചത്. തലനാരിഴക്കാണ് റാഷിദ് രക്ഷപ്പെട്ടതെന്ന് അവാമി ഇത്തിഹാദ് പാർട്ടി അറിയിച്ചു
കാശ്മീരി തടവുകാരുടെ സെല്ലുകളിൽ മനപ്പൂർവം ട്രാൻസ്‌ജെൻഡറുകളെ പാർപ്പിച്ച് തിഹാർ ജയിൽ അധികൃതർ ആക്രമണത്തിന് വഴിയൊരുക്കുകയാണെന്ന് പാർട്ടി ആരോപിച്ചു. എച്ച്‌ഐവി ബാധിതരായ ട്രാൻസ്‌ജെൻഡേഴ്‌സ് ആണ് ഇവരെന്നും പാർട്ടി ആരോപിച്ചു
എന്നാൽ എംപിക്ക് നിസാര പരുക്കേ ഉള്ളൂവെന്നും കൊലപാതക ഗൂഢാലോചന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. ഭീകരവാദ ധനസഹായക്കേസുമായി ബന്ധപ്പെട്ട് 2019 മുതൽ റാഷിദ് തിഹാർ ജയിലിൽ കഴിയുകയാണ്.