പാർലമെന്റ് ഉദ്ഘാടനം ചരിത്ര നിമിഷമല്ല, മോദിയുടെ അൽപ്പത്തരത്തിന്റെ നിമിഷമാണെന്ന് കെസി വേണുഗോപാൽ

kc

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്ര നിമിഷമല്ല, അൽപ്പത്തരത്തിന്റെ നിമിഷമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അൽപ്പത്തരമാണ് നടക്കുന്നത്. മന്ദിരം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിക്കുള്ള അയോഗ്യത എന്താണെന്ന് കെസി വേണുഗോപാൽ ചോദിച്ചു. 

ഭരണഘടനയുടെ മൗലിക തത്വങ്ങൾക്ക് എതിരാണ് ചടങ്ങ്. നടപടി ഏകാധിപത്യപരമാണ്. പാർലമെന്റിന്റെ അവിഭാജ്യ ഘടകമാണ് രാഷ്ട്രപതി. എന്ത് കാരണത്തിന്റെ പേരിലാണ് രാഷ്ട്രപതിയെ ഒഴിവാക്കിയതെന്നും വേണുഗോപാൽ ചോദിച്ചു. നടപടി രാഷ്ട്രപതിയോടുള്ള അവഹേളനവും സമ്പൂർണമായ പ്രോട്ടോക്കോൾ ലംഘനവുമാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.
 

Share this story