ചോദ്യം ചെയ്യലിന് വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാമെന്ന് ഇഡിയോട് കെജ്രിവാൾ

kejriwal

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ തയ്യാറെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മാർച്ച് 21ന് ശേഷം തീയതി നിശ്ചയിക്കാനും കെജ്രിവാൾ ഇഡിയോട് ആവശ്യപ്പെട്ടു. എന്നാൽ കെജ്രിവാൾ നേരിട്ട് ഹാജരാകണമെന്ന നിലപാടിലാണ് ഇഡി

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് എട്ട് തവണ കെജ്രിവാളിന് ഇഡി സമൻസ് അയച്ചിരുന്നു. എന്നാൽ എട്ട് തവണയും കെജ്രിവാൾ ഹാജരായിരുന്നില്ല. സമൻസ് നിയമവിരുദ്ധമാണെന്നാണ് കെജ്രിവാൾ ആരോപിക്കുന്നത്. 

വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ ഏജൻസിക്ക് മുന്നിൽ കെജ്രിവാൾ ഹാജരാകാത്തത്. ഒടുവിലാണ് ചോദ്യം ചെയ്യലിന് വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാമെന്ന് അറിയിച്ചിരിക്കുന്നത്.
 

Share this story