അറസ്റ്റ് ജനാധിപത്യവിരുദ്ധമെന്ന്‌ കെജ്രിവാൾ; ഇഡിക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

kejriwal

അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ ഇഡിക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് കെജ്രിവാൾ ഹർജിയിൽ ആരോപിച്ചിരുന്നു. മദ്യനയക്കേസിലെ എല്ലാ അറസ്റ്റും നിയമവിരുദ്ധമാണെന്നും കെജ്രിവാൾ പറഞ്ഞു

ഇഡിയുടെ നടപടിക്രമങ്ങളിലെല്ലാം അടിമുടി നിയമവിരുദ്ധത നിറഞ്ഞു നിൽക്കുകയാണെന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. മദ്യനയ അഴിമതിയിലെ പണം എവിടെ പോയെന്ന് നാളെ കോടതിയിൽ വെളിപ്പെടുത്തുമെന്നും കെജ്രിവാൾ പറഞ്ഞു

മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷമാണ് അറസ്റ്റുണ്ടായത്. ജനാധിപത്യവിരുദ്ധമാണ് അറസ്റ്റ് എന്നും സിംഗ് വി വാദിച്ചു. പിന്നാലെയാണ് ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചത്. എന്നാൽ നോട്ടീസ് അയക്കുകയല്ല വേണ്ടത്, എത്രയും പെട്ടെന്ന് കെജ്രിവാളിനെ മോചിപ്പിക്കണമെന്ന ഉപഹർജിയും                                       നൽകിയിട്ടുണ്ട്. ഇത് ഉടൻ പരിഗണിക്കും.
 

Share this story