ഭരണത്തിന്റെ മറവിൽ കെജ്രിവാൾ ഹവാല അടക്കമുള്ള ഇടപാടുകൾ നടത്തിയെന്ന് ഇ ഡി

kejriwal

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇ ഡി. ഭരണത്തിന്റെ മറവിൽ കെജ്രിവാൾ ഹവാല അടക്കമുള്ള ഇടപാടുകൾ നടത്തിയെന്ന് ഇഡി ആരോപിക്കുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ സംശയിച്ചിരുന്നില്ല. 

കെജ്രിവാളിനെ പ്രതി ചേർത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും സുപ്രീം കോടതിയിൽ ഇഡി പറഞ്ഞു. ശരത് ഡി നൽകിയ മൊഴികളിൽ വൈരുധ്യമില്ല. വൈരുധ്യമുണ്ടെന്നത് കെജ്രിവാളിന്റെ അസംബന്ധ പ്രചാരണമാണ്. 

ലഭ്യമായ മൊഴി അനുസരിച്ച് കെജ്രിവാളിന്റെ താത്പര്യമില്ലാതെ ഈ അഴിമതി നടക്കില്ലായിരുന്നു. ഗോവയിലെ സെവൻ സ്റ്റാർ ഹോട്ടലിൽ കെജ്രിവാൾ ഹവാല ഇടപാടിന് നേതൃത്വം നൽകിയെന്നും ഇഡി ആരോപിക്കുന്നു.
 

Share this story